തുരുത്തിക്കാട് മാര്‍ത്തോമ്മ പള്ളി ശതോത്തര രജതജൂബിലി വിളംബരജാഥ
1487200
Sunday, December 15, 2024 4:28 AM IST
മല്ലപ്പള്ളി: തുരുത്തിക്കാട് മാര്‍ത്തോമ്മ ഇടവക ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വിളംബരജാഥയും സാമൂഹ്യ തിന്മകള്ക്കെതിരായ ബോധവത്കരണ സന്ദേശയാത്രയും കവുങ്ങുംപ്രയാര്‍ സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍നിന്ന് ആരംഭിച്ചു.
കവുങ്ങുംപ്രയാര്‍ മാര്‍ത്തോമ്മാ പള്ളിയില്‍ വികാരി റവ. മാത്യു എ. മാത്യൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ തുരുത്തിക്കാട് മാര്‍ത്തോമ്മാ ഇടവക മുന്‍ വികാരി റവ. പി.എം. തോമസ് ജാഥ ഫ്ളാഗ് ഓഫ് ചെയ്തു.
തുരുത്തിക്കാട് മാര്‍ത്തോമ്മ ഇടവക വികാരി റവ. സി. സജു ശാമുവേല്‍, റവ. എം.സി. ജോണ്‍, റവ. ജോണ്‍ കുരുവിള, റവ. സഖറിയ അലക്സാണ്ടര്‍ എന്നിവര്‍ സ്തോത്രപ്രാര്‍ഥനയ്‍ക്ക് നേതൃത്വം നല്കി. എമില്‍ തോമസ് വര്‍ഗീസ് സാമൂഹ്യ തിന്മകള്ക്കെതിരായ സന്ദേശം നൽകി. അഡ്വ. റെനി കെ. ജേക്കബ് ചരിത്രാവതരണം നിര്‍വഹിച്ചു. ജുബി ഉമ്മന്‍, ജേക്കബ് ജോര്‍ജ്, ആനിയമ്മ ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.
വാലാങ്കര, മല്ലപ്പള്ളി മാര്‍ത്തോമ്മ ഇടവകകളിലൂടെ വിളംബരജാഥ തുരുത്തിക്കാട് പള്ളിയില്‍ സമാപിച്ചു. ശതോത്തര രജതജൂബിലി ഉദ്ഘാടനം ഇന്നു നടക്കും.