വിളകളിലെ ജൈവ, കീടരോഗ നിയന്ത്രണ ഉപാധികളുടെ പരിശീലനം
1487198
Sunday, December 15, 2024 4:28 AM IST
അടൂര്‍: പരിസ്ഥിതി സൗഹൃദകൃഷിയിലേക്ക് സമൂഹം മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഏറത്ത് പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്കായുള്ള കാര്‍ഷികവിള പരിപാലന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐസിഎആര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെയും ഏറത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍പിള്ള, ജില്ലാ പഞ്ചായത്തംഗങ്ങളായ സി. കൃഷ്ണകുമാര്‍, ശ്രീനാദേവി കുഞ്ഞമ്മ, ജനപ്രതിനിധികളായ ശ്രീജാകുമാരി, റോഷന് ജേക്കബ്, സി. ഗിരിജ, എല്‍. സുസ്മിത, ജോജി മറിയം ജോര്‍ജ്,
റോണി വര്‍ഗീസ്, മറിയാമ്മ തരകന്, ഉഷ ഉദയന്‍, അനില്‍ പൂതക്കുഴി, ടി. സരസ്വതി, ബാബു, രാജേഷ് അമ്പാടി,അമ്പിളി വർഗീസ്, കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍, കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉത്പാദന ഉപാധികളുടെ വിതരണോദ്ഘാടനവും കൃഷിയിട പാഠശാലയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.