എനര്‍ജി മാനേജ്മെന്റ് സെന്ററിൽ ദേശീയ ഊര്‍ജസംരക്ഷണ ദിനാചരണം
1487199
Sunday, December 15, 2024 4:28 AM IST
റാന്നി: എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ സ്കൂള്‍ എനര്‍ജി ക്ലബ്, പത്തനംതിട്ട ജില്ലാ ശാസ്ത്രരംഗവുമായി ചേര്‍ന്ന് ദേശീയ ഊര്‍ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. കേന്ദ്ര ഊര്‍ജമന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയാണ് ദിനാചരണം സംഘടിപ്പിച്ചത്.
ശാസ്ത്രരംഗം ജില്ലാ കോ - ഓര്‍ഡിനേറ്റര്‍ എഫ്. അജിനി വിഷയാവതരണം നടത്തി. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. പ്രകാശ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെംബർ സന്ധ്യാദേവി ഊര്‍ജ സംരക്ഷണദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈദ്യുതി ബോര്‍ഡ് മുന്‍ എന്‍ജിനിയര്‍ ബാബുരാജ് ഊര്‍ജ സംരക്ഷണ അവബോധ ക്ലാസ് നയിച്ചു. റാന്നി ബിപിസി ഷാജി എ. സലാം പ്രസംഗിച്ചു.