കുട്ടികളുമൊത്ത് ക്രിസ്മസ് ആഘോഷം
1487184
Sunday, December 15, 2024 4:16 AM IST
കുന്നന്താനം: വൈഎംസിഎ തിരുവല്ല സബ് റീജണ്‍ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ വള്ളമല എസ്എ എല്‍പി സ്കൂളില്‍ നടത്തിയ കുട്ടികളുമൊത്ത് ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി. കുട്ടികള്‍ ആലപിച്ച ക്രിസ്മസ് കരോള്‍ ഗാനങ്ങളും ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരവും സംഘനൃത്തവും വേറിട്ട കാഴ്ചയായി. സബ് റീജൺ ഗായസംഘം ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ ആലപിച്ചു.
സമ്മേളനം ജോസഫ് എം. പുതുശേരി എക്സ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സബ് - റീജണ്‍ ചെയര്മാന് ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സോണല്‍ പ്രസിഡന്റ് റവ. ഡോ. ജോസ് പുന്നമഠം ക്രിസ്മസ് സന്ദേശം നല്കി.
സബ് റീജൺ ജനറല്‍ കണ്‍വീനര്‍ സുനില്‍ മറ്റത്ത്, മുന്‍ സബ് റീജൺ ചെയര്മാന് ജോ ഇലഞ്ഞിമൂട്ടില്‍, വനിതാ ഫോറം കണ്‍വീനര്‍ ശാന്തി വിത്സണ്, കുന്നന്താനം വൈഎംസിഎ പ്രസിഡന്റ് പി.പി. മാത്യു, സെക്രട്ടറി റെയ്മോള്‍ ജോണ്സണ്, ട്രഷറര്‍ സാബു ചക്കുംമൂട്ടില്‍, മെജോ വര്‍ഗീസ്, മേജര്‍മാരായ ബാബുരാജ്,
പൊന്നമ്മ ബാബുരാജ്, ഹെഡ്മിസ്ട്രസ് സൂസന് മാത്യു, പ്രോഗ്രാം കണ്‍വീനര്‍ റോയി വര്‍ഗീസ് ഇലവുങ്കല്‍, കുര്യന് ചെറിയാന്, സിന്‍സിമോള്‍ തങ്കച്ചന്, സ്റ്റെഫി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
കരോള്‍ സര്‍വീസ്
കുന്നന്താനം: വൈഎംസിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോള്‍ നടത്തി. ഫാ. സി.കെ. കുര്യന് ചെക്കുമുട്ടില് കരോള്‍ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് പി.പി. മാത്യു അധ്യക്ഷ വഹിച്ചു. വൈസ് പ്രസിഡന്റ് ഗ്രേസി മാത്യു , സെക്രട്ടറി റെയ്മോള്‍ ജോണ്സണ്, ട്രഷററര്‍ സാബു ചക്കുംമുട്ടില്‍, ജോയിന്റ് സെക്രട്ടറി ചെറിയാന് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കരോളിന് കണ്‍വീനര്‍മാരായ ജോണ്‍ പി. ജോണ്‍, ജോണ്സണ് തോമസ്, ജയിംസ് പീറ്റര്‍, സാഹിത ഷിബു, സണ്ണി ഫിലിപ്പ്, പ്രഫ. മോജോ വര്‍ഗീസ് എന്നിവര്‍ ഗാനാലാപനത്തിന് നേതൃത്വം നല്കി. മാത്യു ജോസഫ്, സി. സി. ചെറിയാന്, ബിജു സി. തോമസ്, എം.സി. ചാക്കോ, ടി.ഇ. മാത്യു, എബി തോമസ്, കെ. സി. ജോണ്‍ എന്നിവര്‍ ക്രിസ്മസ് കരോള്‍ ഭവനസന്ദര്‍ശനത്തിനു നല്കി.