മനുഷ്യാവകാശ ദിനാചരണവും ആദരവും
1487194
Sunday, December 15, 2024 4:28 AM IST
കോന്നി: നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശദിനാചരണവും ആദരവും നടന്നു. നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സ് നാഷണല്‍ ചെയര്മാന് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ച യോഗം കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ, മെത്രാപ്പോലീത്തമാരായ ഡോ. ഏബ്രഹാം മാര്‍ സെറാഫിം, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഫാ. ഒ.എം. ശമുവേല്‍, ഫാ. ബെന്യാമിന് ശങ്കരത്തില്‍, റവ. സജു തോമസ്, ഫാ. സി.കെ. രാജന്, അനീഷ് തോമസ് വാനിയേത്ത്, ടി.എച്ച്. സിറാജുദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
മലയോര മേഖലയില്‍ അതുരസേവന രംഗത്തെ പ്രവര്‍ത്തനത്തിന് പ്രിന്‍സ് ടി. തോമസിനെ യോഗത്തില്‍ ആദരിച്ചു.