ലെന്‍സ്ഫെഡ് സംസ്ഥാന കണ്വന്ഷന് സമാപിച്ചു
1487197
Sunday, December 15, 2024 4:28 AM IST
അടൂര്‍: എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) പതിനാലാം സംസ്ഥാന കണ്വന്ഷന് അടൂര്‍ ഗ്രീന്‍വാലി കണ്വന്ഷന് സെന്ററില്‍ നടന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ലെന്‍സ്ഫെഡ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് നിര്‍വഹിച്ചു.
ലെന്‍സ്ഫെഡ് ക്ഷേമനിധി ആപ്പിന്റെ ഉദ്ഘാടനം ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ്കുമാര്‍ നിര്‍വഹിച്ചു. മന്ത്രി സജി ചെറിയാന് ഓണ്‍ലൈനിലൂടെ ആശംസകള്‍ അറിയിച്ചു.
ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ഇ. ചന്ദ്രന്, ലെന്‍സ്ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിന് സുധാകൃഷ്ണന്, സംസ്ഥാന ട്രഷറര്‍ ഗിരീഷ് കുമാര്‍, പിആര്‍ഒ എം. മനോജ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജോണ്‍ ലൂയിസ്,
ബിജോ മുരളി, എ. പ്രദീപ് കുമാര്‍, കെ.എസ്. ഹരീഷ്, കെ.ഇ. മുഹമ്മദ് ഫസല്‍, കെ. സുരേന്ദ്രന്, ഇ.പി. ഉണ്ണിക്കൃഷ്ണന്, സംസ്ഥാന കറസ്പോണ്ടന്റ് സെക്രട്ടറി അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.