കോണ്‍ഗ്രസ് പന്തം കൊളുത്തി പ്രകടനം ഇന്ന്
1452100
Tuesday, September 10, 2024 2:55 AM IST
പത്തനംതിട്ട: ആഭ്യന്തരവകുപ്പിലെ ക്രിമിനല്‍വത്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും തൃശൂർപൂരം കലക്കിയവർക്കെതിരേ നടപടി എടുക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയിലെ 75 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം ആറിന് പന്തം കൊളുത്തി പ്രകടനം നടത്തും.
ജില്ലാ ആസ്ഥാനത്ത് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ പ്രഫ. പി.ജെ കുര്യന്, ആന്റോ ആന്റണി എംപി, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, കെപിസിസി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍,
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഡിസിസി മുൻ പ്രസിഡന്റുമാരായ കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, മുന്‍മന്ത്രി പന്തളം സുധാകരന്, മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, കെപിസിസി സെക്രട്ടറിമാരായ റിങ്കു ചെറിയാന്, എന്‍. ഷൈലാജ്, അനീഷ് വരിക്കണ്ണാമല തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്യും.