എംഡിഎംഎയുമായി അയത്തിൽ സ്വദേശിയായ യുവാവ് അറസ്റ്റിൽ
1572523
Thursday, July 3, 2025 5:37 AM IST
കൊല്ലം: അയത്തിൽ നളന്ദ നഗറിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ടു ഗ്രാമോളം എം ഡി എം എയുമായി യുവാവ് പിടിയിലായി. തട്ടാമല ഒലിക്കരവയൽ ശാർക്കര പുത്തൻ വീട്ടിൽ അൽത്താഫി(22) നെ ഇരവിപുരം പോലീസും കൊല്ലം സിറ്റി ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിയ പരിശോധനക്കിടെ രജിസ്ട്രേഷൻ നമ്പരില്ലാത്ത മോട്ടോർ സൈക്കിളിൽ എത്തിയ അൽത്താഫിനെ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് 1.93 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. കൊട്ടിയം പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത നരഹത്യാശ്രമ കേസിലും അൽത്താഫ് പ്രതിയാണ് .
ഇരവിപുരം പോലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ രാജ്മോഹൻ, സബിത, നൗഷാദ്, സി പി ഒ മാരായ അൽ സൗഫീർ, നിതിൻ, അനീഷ് എന്നിവരടങ്ങിയ പോലീസ് സംഘത്തോടൊപ്പം ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോനയിലാണ് ഇയാൾ പിടിയിലാവുന്നത്.