അ​മൃ​ത​പു​രി (കൊ​ല്ലം): കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ മാതാഅ​മൃ​താ​ന​ന്ദ​മ​യി യുമാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗ​വ​ർ​ണ​റെ​യും പ​ത്നി​യെ​യും സ്വാ​മി പ്ര​ണ​വാ​മൃ​താ​ന​ന്ദ പു​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്നാ​ട​യ​ണി​യിച്ച് സ്വീ​ക​രി​ച്ചു. സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കും സ​മൂ​ഹ​ത്തി​നും വേ​ണ്ടി​യാ​ണ് ​മാതാഅമൃ​താ​ന​ന്ദ​മ​യിയു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക​ർ പ​റ​ഞ്ഞു.

മാതാഅമൃ​താ​ന​ന്ദ​മ​യിയു​ടെ ഒ​രോ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി​യാ​ണ്. അ​ധ്യാ​ത്മി​ക​ത​യും സേ​വ​ന​വും ഒ​രു​പോ​ലെ​യാ​ണ് അവർ കാ​ണു​ന്ന​ത്. ആ ​നി​സ്വാ​ർ​ഥ സേ​വ​നം വ​ലി​യ പു​ണ്യ​മാ​ണ്.

ദൈ​വ​ത്തി​ന്‍റെ പ്ര​തി​രൂ​പ​മാ​യി​ട്ടാ​ണ് ഇവരെ കാ​ണു​ന്ന​തെ​ന്നും കൂ​ടി​ക്കാ​ഴ്ച​യി​ലൂ​ടെ വ​ലി​യ പ​രി​വ​ർ​ത്ത​ന​മാ​ണ് മ​ന​സി​ലു​ണ്ടാ​യ​തെ​ന്നും ഗ​വ​ർ​ണ​റു​ടെ ഭാ​ര്യ അ​ന​ഘ ആ​ർ​ലേ​ക്ക​ർ പ​റ​ഞ്ഞു. ര​ണ്ടു​മ​ണി​ക്കൂ​റോ​ളം സം​വ​ദി​ച്ച ഗ​വ​ർ​ണ​ർ ആ​ശ്ര​മ​വും പ​രി​സ​ര​വും സ​ന്ദ​ർ​ശി​ച്ചു.