ഷാജി എൻ. കരുൺ അനുസ്മരണം
1572525
Thursday, July 3, 2025 5:52 AM IST
കുണ്ടറ: പുരോഗമന കലാ സാഹിത്യ സംഘം കുണ്ടറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിനിമാ സംവിധായകൻ ഷാജി എൻ കരുണിനെ അനുസ്മരിച്ചു. ഏരിയ പ്രസിഡന്റ് സുശീല ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സിനിമ നിരൂപകനും നാടക പ്രവർത്തകനുമായ ആർ ശ്രീരാജ് അനുസ്മരണ പ്രഭാഷണം നടത്തി.
ഡി .സിന്ധു രാജ് ,കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള ,മാധ്യമപ്രവർത്തകൻ ആർ. തുളസി ,ജില്ലാ കമ്മിറ്റി അംഗം പി .പി .ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പിറവി എന്ന സിനിമയുടെ പ്രദർശനവും നടന്നു.