വികസനമുരടിപ്പ്: ബിജെപി ധർണ നടത്തി
1572532
Thursday, July 3, 2025 5:52 AM IST
പാരിപ്പള്ളി : കല്ലുവാതുക്കൽ പഞ്ചായത്തിന്റെ വികസനത്തിനെപിന്നോട്ടടിച്ചത് വർഷങ്ങളായി ഭരിച്ചിരുന്നഇടതുമുന്നണിയുടെ ദുർഭരണം ആണെന്ന് ബിജെ പി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത്പറഞ്ഞു. കല്ലുവാതുക്കൽ പഞ്ചായത്തിന് മുന്നിൽ ബിജെപി നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുപ്പത് വർഷത്തോളം പഞ്ചായത്ത് ഭരിച്ചത് ഇടത് വലത് മുന്നണികളാണ് .ഈ കാലയളവിൽ നടന്ന അഴിമതിയുടെ രേഖകൾ ആ കാലയളവിലെ ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കുബോൾ മനസിലാകും. ഈ കാലയളവിൽ എംഎൽ എ അടക്കമുള്ള ജനപ്രതിനിധികളും ഇടതുമുന്നണിയുടെ ആയിരുന്നു. എന്നിട്ടും കല്ലുവാതുക്കലിന്റെ വികസനത്തിനായി ഒന്നും ചെയ്തില്ല.
ബിജെ പി ജില്ലാ വൈസ് പ്രസിഡന്റ് പരവൂർ സുനിൽ മുഖ്യപ്രഭാഷണം നടത്തി. കല്ലുവാതുക്കൽ മേഖല പ്രസിഡന്റ് വർക്കല വിഷ്ണു അധ്യക്ഷത വഹിച്ചു. പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ്.ജി. കുറുമണ്ടൽ,
മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജു ലക്ഷ്മൺ, വിഷ്ണു കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രോഹിണി, മൂൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുധീപ, എസ്. സത്യപാലൻ, ഗ്രാമപഞ്ചായത്ത് അംഗം മുരളീധരൻ എന്നിവർ പ്രസംഗിച്ചു.