സിലിണ്ടറിലേക്ക് തീ പടർന്ന് വീട് കത്തി നശിച്ചു
1572522
Thursday, July 3, 2025 5:37 AM IST
കൊല്ലം: ചിതറ അരിപ്പ വേങ്കൊല്ലയിൽ പാചകവാതക സിലിണ്ട റിലേക്ക് തീ പടർന്ന് വീട് മുഴുവൻ കത്തി നശിച്ചു. താന്നിമൂട്ടിൽ തുളസിയുടെ വീടാണ് കത്തി നശിച്ചത്. വീടിന് സമീപത്തെ ഷെഡിൽ വിളക്കിൽ നിന്നും തീ പടരുകയും, തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഗ്യാസിലേക്ക് പടരുകയുമായിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തിലാണ് തീ അണക്കാൻ ശ്രമം നടന്നത്.തീ പടർന്നതോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് തകർന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.