എസ്എഫ്ഐയുടെ നേതൃത്വത്തില്‍ അഭിമന്യു രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
1572520
Thursday, July 3, 2025 5:37 AM IST
അഞ്ചല്‍ : എര്‍ണാകുളം മഹാരാജാസ് കോളജില്‍ കൊലചെയ്യപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. എസ്എഫ്ഐ അഞ്ചല്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിമന്യു കൊല്ലപ്പെട്ട രാത്രി 12 ന് അഞ്ചല്‍ ആര്‍ഒ ജംഗ്ഷനിലാണ് പരിപാടി സംഘടിപ്പിച്ചത്. എസ്എഫ്ഐ മുൻ ജില്ല പ്രസിഡന്റും സിപിഎം അലയമണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ എ.ആര്. അസീം വര്‍ഗീയതയ്ക്കെതിരെ ബാനര്‍ എഴുതി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നു പ്രവര്‍ത്തകര്‍ ജ്വാല തെളിയിച്ചു. എസ്എഫ്ഐ അഞ്ചൽ ബ്ലോക്ക് പ്രസിഡന്റ് അതുൽ അധ്യക്ഷനായ ചടങ്ങിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി ബുഹാരി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഷൈൻ ബാബു, പ്രസിഡന്റ് അഭിലാഷ്, ജില്ലാ കമ്മിറ്റി അംഗം രാം രാജ്, അക്ഷയ്, തുടങ്ങിയവർ പ്രസംഗിച്ചു.