പഴയേരൂർ സെന്റ് തോമസ് പള്ളിയിൽ ഇടവക തിരുനാൾ
1572516
Thursday, July 3, 2025 5:37 AM IST
പഴയേരൂർ: പഴയേരൂർ സെന്റ്തോമസ് പള്ളിയിൽ നടന്നു വരുന്ന ഇടവകത്തിരുനാൾ ആറിന് നടക്കുന്ന തിരുനാൾ പ്രദക്ഷിണത്തോടെ സമാപിക്കും. വിശുദ്ധ കുർബാനക്ക് ശേഷം ഇടവക ധ്യാനം ഫാ. ക്രിസ്റ്റി ചക്കാനിക്കുന്നേൽ നയിച്ചു. ഇന്ന് ദുക്റാന തിരുനാൾ ദിനത്തിൽ വൈകുന്നേരം 4 .30ന് കൽക്കുരിശ് വെഞ്ചിരിപ്പ് വികാരി ഫാ. ജോൺ തെക്കേക്കര നിർവഹിക്കും. തുടർന്ന് തിരുനാൾ കൊടിയേറ്റ്. ആഘോഷമായ വിശുദ്ധ കുർബാന ഫാ. മാത്യു നടയ്ക്കൽ അർപ്പിക്കും.
തുടർന്ന് ഇടവക ദിനാഘോഷ പരിപാടികൾ നടക്കും. ഫാ. ജോസഫ് അയ്യങ്കരി സന്ദേശം നൽകും.ഇടവകയിലെ മരിച്ചവരുടെയും ഓർമദിവസം നാളെയാണ്. വൈകുന്നേരം നാലിന് റംശാ പ്രാർഥന, ആഘോഷമായ വിശുദ്ധ കുർബാന എന്നിവ ഫാ .ജോസഫ് തൈക്കള ത്തിന്റെ നേതൃത്വത്തിൽ നടക്കും.
തുടർന്ന് സെമിത്തേരി സന്ദർശനം. അഞ്ചിന് വൈകുന്നേരം നാലിന് റംശാ പ്രാർഥന. ആഘോഷമായ വിശുദ്ധ കുർബാന സീറോ മലങ്കര ക്രമത്തിൽ ഫാ. ജോഷ്വാ കൊച്ചു വിളയിൽ അർപ്പിക്കും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. ഫാ. ടോം കന്യാകോണിലിന്റ നേതൃത്വത്തിൽ പള്ളിയിൽനിന്ന് മറവഞ്ചിറ വഴി തോട്ടംമുക്ക് കുരിശടി ചുറ്റി പള്ളിയിലേക്ക് പോകും.
തിരുനാൾ സമാപന ദിനമായ ആറിന് രാവിലെ 9.30ന് നടക്കുന്ന പ്രഭാത പ്രാർഥനക്ക് ശേഷം ഫാ. ജോജി മരങ്ങാത്തിന്റെ നേതൃത്വത്തിൽആഘോഷമായ തിരുനാൾ -റാസക്കുർബാന നടക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, നേർച്ച വസ്തുക്കളുടെ ലേലം, കൊടിയിറക്ക് എന്നിവയോടെ തിരുനാൾ സമാപിക്കും.