വേട്ടുതറ അടിപ്പാത എൽഡിഎഫ് ഇരട്ടതാപ്പ് അവസാനിപ്പിക്കണം: യുഡിഎഫ്
1512436
Sunday, February 9, 2025 5:44 AM IST
ചവറ: വേട്ടുതറ അടിപ്പാതയുമായി ബന്ധപ്പെട്ട് എൽഡിഎഫ് നടത്തുന്ന ഇരട്ടതാപ്പ് നയം അവസാനിപ്പിക്കണമെന്ന് തെക്കുംഭാഗം യുഡിഎഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വേട്ടുതറ അടിപ്പാതയുമായി ബന്ധപ്പെട്ട വിഷയത്തിൽ എൽഡിഎഫിലെ ഭിന്നത മറച്ചുവയ്ക്കാൻ എൻ. കെ. പ്രേമചന്ദ്രൻ എപിയെ അപമാനിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും യുഡിഎഫ് മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.
ഇരുട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. ആർഎസ്പി മണ്ഡലം സെക്രട്ടറിയും ചവറ നിയോജക മണ്ഡലം യുഡിഎഫ് കൺവീനറുമായ ജസ്റ്റിൻ ജോൺ ഉദ്ഘാടനം ചെയ്തു.
തെക്കുംഭാഗം യുഡിഎഫ് ചെയർമാൻ ഡി.കെ. അനിൽകുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, ഐഎൻടിയുസി റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ്, പ്രഭാകരൻ പിള്ള, കെ.ആർ. രവി, അനിൽകുമാർ, മഞ്ജു കൊനാഴ്ത്ത്, മീന, ബേബി മഞ്ജു താര, ബീന ബേസിൽ, അതുൽ തകിദിവിള, ദിലീപ് കൊട്ടാരം എന്നിവർ പ്രസംഗിച്ചു.