ചവറ ബ്ലോക്ക് ഗ്രാമസഭ നടത്തി
1512435
Sunday, February 9, 2025 5:44 AM IST
ചവറ: ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ തയാറാക്കിയ കരട് പദ്ധതി നിർദേശങ്ങൾ ചവറ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭയിൽ ചർച്ച ചെയ്തു.
ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോഫിയാ സലാം അധ്യക്ഷയായി. ചവറ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി. സുധീഷ് കുമാർ,
പന്മന ബാലകൃഷ്ണൻ, എം. പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, നിഷാ സുനീഷ്, പ്രഭാകരൻ പിള്ള, എം. സീനത്തു, ജോയി ആന്റണി, ആർ. ജിജി, ഷാജി എസ്. പള്ളിപ്പാടൻ, സജി അനിൽ, പ്രിയാ ഷിനു, സുമയ്യ അഷ്റഫ്, ബിഡിഒ പ്രേം ശങ്കർ എന്നിവർ പ്രസംഗിച്ചു.