ഫാത്തിമ മാതാ നാഷണൽ കോളജിൽ ഫോട്ടോ പ്രദർശനം
1512031
Friday, February 7, 2025 6:07 AM IST
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജിലെ സസ്യശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോ പ്രദർശനം ആരംഭിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറിൻ മൈക്കിളിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കോളജ് മാനേജർ റവ.ഡോ. അഭിലാഷ് ഗ്രിഗറി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രമുഖ ഫോട്ടോഗ്രാഫർമാരായ അമ്പാടി സുഗതൻ, ശ്രീജിത്ത്, ബോട്ടണി വിഭാഗം മേധാവി ഡോ. ഷൈജു, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ഡോ. സിനിലാൽ, ഡോ.ഡിന്റു എന്നിവർ പ്രസംഗിച്ചു. ഫോട്ടോഗ്രാഫർമാരായ അംജിത്ത്. ശ്രീജിത്ത്, ജോർജ്. എസ്. ജോർജ്, ഡോ. മനോജ്. എം. കുമാർ, അമ്പാടി സുഗതൻ എന്നിവരുടെ പ്രശസ്തമായ ഫോട്ടോകളുടെ പ്രദർശനം,
നാടൻ ഭക്ഷണശാല, വിവിധ മത്സരങ്ങൾ, നാടൻ വിഭവങ്ങളുടെ വില്പന സ്റ്റാൾ, സ്കൂൾ, സെൽഫി പോയിന്റ് ഔഷധ സസ്യങ്ങളുടെ പ്രദർശനവും വില്പനയും നടന്നു.