പാ​രി​പ്പ​ള്ളി: തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വേ​ള​മാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ൽ സൗ​ജ​ന്യ കാ​ൻ​സ​ർ പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി.

ആ​ർ​സി​സി ക​മ്യൂ​ണി​റ്റി ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​യ ഡോ. ​ജി​ജി​തോ​മ​സും ക​മ്യു​ണി​റ്റി ഓ​ങ്കോ​ള​ജി​സ്റ്റാ​യ ഡോ. ​ആ​ർ. ജ​യ​കൃ​ഷ്ണ​നും ക്യാ​മ്പി​നു നേ​തൃ​ത്വം ന​ൽ​കി. ഗാ​ന്ധി​ഭ​വ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ സൗ​ജ​ന്യ കാ​ൻ​സ​ർ പ​രി​ശോ​ധ​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മാ​ധ​വ​ൻ​കു​ട്ടി, ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ബൈ​ജു ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 124 പേ​ർ പ​രി​ശോ​ധ​നാ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കും.

സ്നേ​ഹാ​ശ്ര​മം ഡ​യ​റ​ക്ട​ർ പ​ത്മാ​ല​യം ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ൻ പി​ള്ള, സെ​ക്ര​ട്ട​റി പി.​എം. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​എം. രാ​ജേ​ന്ദ്ര​കു​മാ​ർ, ആ​ർ.​ഡി. ലാ​ൽ, ഡോ. ​ര​വി​രാ​ജ്, ആ​ല​പ്പാ​ട്ട് ശ​ശി​ധ​ര​ൻ, ബി. ​സു​നി​ൽ​കു​മാ​ർ, പ​ള്ളി​ക്ക​ൽ മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.