പേരയം പഞ്ചായത്തിൽ ഹരിത സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
1479503
Saturday, November 16, 2024 6:43 AM IST
കുണ്ടറ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പേരയം പഞ്ചായത്ത് പരിധിയിലെ സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, ഘടക സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഹരിത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പഞ്ചായത്ത്, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ എന്നിവയുടെ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിൽ മികച്ച പ്രകടനം നടത്തിയ സ്ഥാപനങ്ങൾക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ് , ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഷേർളി, പഞ്ചായത്തംഗം വിനോദ് പാപ്പച്ചൻ പഞ്ചായത്ത് സെക്രട്ടറി എം.ജി. ബിനോയി എന്നിവർ പ്രസംഗിച്ചു.