മുനമ്പം വഖഫ് ഭൂമിയല്ല: കെഎൽസിഎ കൊല്ലം രൂപത
1479502
Saturday, November 16, 2024 6:43 AM IST
കൊല്ലം: മുനമ്പം വഖഫ് ഭൂമിയാണെന്ന സമസ്ത നിലപാടിനെതിരേ കെഎൽസിഎ കൊല്ലം രൂപത പ്രതിഷേധിച്ചു. മുനമ്പം വഖഫ് ഭൂമിയാണെന്നും അവിടെ താമസിക്കുന്നവർക്ക് മറ്റു സ്ഥലത്ത് ഭൂമി നൽകി പ്രശ്നം പരിഹരിക്കണമെന്നുമുള്ള നിലപാട് അപഹാസ്യമാണ്. എൽഡിഎഫും യുഡിഎഫും ഇക്കാര്യത്തിൽ നിലപാട് പ്രഖ്യാപിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു.
മുനമ്പം സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊല്ലം ബിഷപ് പോൾ ആന്റണി മുല്ലശേരിയുടെ നേതൃത്വത്തിൽ മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ കൊല്ലം രൂപതയിൽ നിന്ന് നൂറുകണക്കിന് കെഎൽസിഎ പ്രവർത്തകർ പങ്കെടുത്തു.
രൂപത പ്രസിഡന്റ് ലെസ്റ്റർ കാർഡോസ്, ജനറൽ സെക്രട്ടറി ജാക്സൺ നീണ്ടകര, ഡയറക്ടർ ഫാ. ജോർജ് സെബാസ്റ്റ്യൻ, ജോസഫ് കുട്ടി കടവിൽ, വിൻസി ബൈജു, അനിൽ ജോൺ, സാലി, ജോയ്ഫ്രാൻസിസ്, റോണ റിബൈറോ, ജോസ് കല്ലശേരിൽ, സോളമൻ റൊസാരിയോ, ഡെറിക് കാർഡോസ്, ജോർജ് കോയിവിള, ലോറൻസ്, പയസ് കടപ്പാക്കട എന്നിവർ നേതൃത്വം നൽകി.