കൊല്ലം സ്വദേശിനി അംന സഫ തടത്തിൽ യുകെ യൂത്ത് പാർലമെന്റിലേക്ക്
1479785
Sunday, November 17, 2024 6:38 AM IST
കൊല്ലം: യുകെയിലെ യൂത്ത് പാർലമെന്റ്അംഗമായി കൊല്ലം കുണ്ടറ സ്വദേശിനി അംന സഫ തടത്തിൽ (16) തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 14 നാണ് ഔദ്യോഗികമായി ഫലപ്രഖ്യാപനം വന്നത്.
സ്കോട്ട് ലൻഡ് ലോത്തിയാൻ ഡിവിഷനിൽ നിന്നാണ് അംന വിജയിയായത്. കുണ്ടറ ഇളമ്പള്ളൂർ തടത്തിൽ വീട്ടിൽ തടത്തിൽ അൻസാറിന്റെയും മലപ്പുറം നിലമ്പൂർ പാതാർ പൂക്കോടൻ ഉമൈറത്തിന്റേയും മകളാണ്. നിലവിൽ സ്കോട്ട്ലാൻഡ് യൂത്ത് പാർലമെന്റ് അംഗവും വിദ്യാഭ്യാസ സബ് കമ്മറ്റി അംഗവുമാണ്.
ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ പൊതു തെരഞ്ഞെടുപ്പിലൂടെയും, സ്കോട്ട് ലൻഡിൽ നിന്ന് വോട്ടെടുപ്പിലൂടെയുമാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
203 മണ്ഡലങ്ങളിൽ നിന്ന് വോട്ടെടുപ്പിലൂടെയും വിവിധ വിഭാഗങ്ങളിൽ നിന്ന് നോമിനേറ്റ് ചെയ്തും യുകെയിൽ സ്ഥിര താമസക്കാരായ 11 നും 18 നും ഇടയിൽ പ്രായമുള്ള 300 പേരെയാണ് അംഗങ്ങളായി തെരഞ്ഞെടുത്തത്.
യുകെ പാർലമെന്റ് ലോവർ സഭയായ ഹൗസ് ഓഫ് കോമണിലാണ് വാർഷിക സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്.
എഡിൻബർഗ് ഫിർഹിൽ ഹൈസ്കൂളിൽ എസ്-അഞ്ച് വിദ്യാർഥിനിയാണ് അംന സഫ. ഇതേ സ്കൂളിലെ എസ്-ഒന്ന് വിദ്യാർഥി അദ്നാൻ അഹമദ് തടത്തിൽ സഹോദരനാണ്.