കൊ​ല്ലം: ജി​ല്ലാ ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം ശാ​സ്താം​കോ​ട്ട പാ​തി​രി​ക്ക​ൽ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ആ​പ്കോ​സി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ഇ​ന്നും നാ​ളെ​യും പാ​റ​ക്ക​ട​വ് വീ​ട്ടി​നാ​ൽ ദേ​വീ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.

ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ, ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, മി​ൽ​മ, കേ​ര​ളാ ഫീ​ഡ്‌​സ്, കെ​എ​ൽ​ഡി ബോ​ർ​ഡ്, ആ​ത്മ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള​യാ​ണ് സം​ഗ​മം ന​ട​ത്തു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​നം, തു​ട​ർ​ന്ന് ഗോ​ര​ക്ഷാ ക്യാ​മ്പ്, 9.30 ന് ​ക്ഷീ​ര സം​ഘം പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള ശി​ല്പ​ശാ​ല. നാ​ളെ ഉ​ച്ച​യ്ക്ക് 12 ന് ​ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​

മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഗോ​പ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. ക​ർ​ഷ​ക സം​ഗ​മ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ. ക്ഷീ​ര​സ​ഹ​കാ​രി​ക​ൾ, ക്ഷീ​ര​സം​ഘം ജീ​വ​ന​ക്കാ​ർ. ക്ഷീ​ര​ക​ർ​ഷ​ക​ർ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഡ​യ​റി എ​ക്‌​സി​ബി​ഷ​ൻ, ആ​ത്മ ജി​ല്ലാ​ത​ല പ​രി​ശീ​ല​നം, മി​ക​ച്ച ക്ഷീ​ര സം​ഘ​ങ്ങ​ളേ​യും, ക്ഷീ​ര​ക​ർ​ഷ​ക​രേ​യും ആ​ദ​രി​ക്ക​ൽ, ഡ​യ​റി ക്വി​സ്, ക്ഷീ​ര​വി​ക​സ​ന സെ​മി​നാ​ർ, നാ​ട്ടി​ലെ ശാ​സ്ത്രം, ക​ലാ​സ​ന്ധ്യ, സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ക്കും.