പുത്തൂര്‍ ഗവ.എച്ച്എസ്എസില്‍ ലാംഗ്വേജ് ലാബ് തുറന്നു
1479281
Friday, November 15, 2024 6:18 AM IST
കൊട്ടാരക്കര: പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലാംഗ്വേജ് ലാബ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു പൂവക്കര അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എസ്. ലിനി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ. അജി, കുളക്കട പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കോട്ടക്കൽ രാജപ്പൻ, കെഎസ്എഫ്ഇ അസിസ്റ്റന്റ് ജനറൽ മാനേജർ ബിജി എസ്. ബഷീർ,
എസ്എംസി ചെയർമാൻ വി.കെ. മോഹനൻ പിള്ള, വൈസ് ചെയർമാൻ ബി. ഹരികുമാർ, സ്കൂൾ പ്രിൻസിപ്പൽ ബീന കുഞ്ഞച്ചൻ, സ്റ്റാഫ് സെക്രട്ടറി ഷാജി എം. ജോൺ എന്നിവർ പ്രസംഗിച്ചു.
കെഎസ്എഫ്ഇയുടെ സാമൂഹ്യസുരക്ഷാ പദ്ധതി ഫണ്ട് ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് ലാംഗ്വേജ് ലാബ് സജ്ജീകരിച്ചത്. കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി ആധുനിക സോഫ്ട്് വെയറുകൾ ഉൾപ്പെടുത്തി 21 ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
പുത്തൂർ ഗവ. എച്ച്എസ്എസ് കൂടാതെ കൊട്ടാരക്കര ഗവ.എച്ച്എസ്എസ്, പുത്തൂർ ഗവ.എച്ച്എസ്എസ്, മുട്ടറ ഗവ.എച്ച്എസ്എസ്, കുഴിമതിക്കാട് ഗവ.എച്ച്എസ്എസ്, പെരുംകുളം ഗവ. പിവി എച്ച് എസ്എസ് എന്നിവിടങ്ങളിലുമാണ് ലാംഗ്വേജ് ലാബ് തുറന്നത്.