പട്ടയമേള നാളെ; 589 പട്ടയങ്ങള്‍ വിതരണം ചെയ്യും
1461118
Tuesday, October 15, 2024 12:58 AM IST
കൊല്ലം: ജില്ലാതല റവന്യൂപട്ടയമേള നാളെ വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് ജയന് സ്മാരക ഹാളില്‍ മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ താലൂക്കുകളിലായി 589 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുക.
കൊല്ലം താലൂക്കില്‍ കടല്‍പുറമ്പോക്കില്‍ താമസിക്കുന്ന 500 ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് ഈ പട്ടയമേളയിലൂടെ കൈവശഭൂമിയുടെ അവകാശം ലഭിക്കും. സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായാണ് പട്ടയമേള നടത്തുന്നത്. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ്കുമാര്, എന്‍.കെ. പ്രേമചന്ദ്രന് എംപി, എം. മുകേഷ് എംഎല്‍എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്, എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.