എരുമ മോഷണം; പ്രതി പിടിയില്‍
1460947
Monday, October 14, 2024 5:34 AM IST
ചവറ: വീട്ടുവളപ്പില്‍ നിന്ന് എരുമയെ മോഷ്ടിച്ച പ്രതി പിടിയില്‍. കിളികൊല്ലൂര്‍ കന്നിമേല്‍ ചേരി വിയ്യത്ത് കിഴക്കേത്തറയില്‍ ബിജു (46) ആണ് ചവറ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചവറ സ്വദേശിയായ അനില്‍കുമാറിന്റെ വീട്ടുവളപ്പില്‍ നിന്ന് മൂന്ന് വര്‍ഷം പ്രായമായ എരുമയെ മോഷ്ടിച്ചത്.
പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ബിജുവിനെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
ചവറ ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജുവിന്റ നേതൃത്വത്തില്‍ എസ്ഐ അനീഷ് കുമാര്‍, എസ് സിപിഒമാരായ അനില്‍, മനീഷ്, സിപിഒ ഗിരീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.