കു​ള​ത്തൂ​പ്പു​ഴ: അ​ഞ്ച​ല്‍ ഉ​പ​ജി​ല്ലാ സാ​മൂ​ഹ്യ ശാ​സ്ത്ര മേ​ള​യി​ല്‍ വി​ജ​യം ആ​വ​ര്‍​ത്തി​ച്ച് ചെ​റു​ക​ര ആ​ര്‍​ജി​എം എ​ല്‍​പി​എ​സ്. ശേ​ഖ​ര​ണ മ​ത്സ​ര​ത്തി​ല്‍ 123 രാ​ജ്യ​ങ്ങ​ളി​ലെ നാ​ണ​യ​ങ്ങ​ളും ക​റ​ന്‍​സി​ക​ളും പ്ര​ദ​ര്‍​ശി​പ്പി​ച്ചാ​ണ് ആ​ര്‍​ജി​എം​എ​ല്‍​പി​എ​സ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

ക​ര​വാ​ളൂ​ര്‍ ഗ​വ. എ​ല്‍​പി സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച മേ​ള​യി​ല്‍ അ​പൂ​ര്‍​വ ഇ​നം നാ​ണ​യ​ങ്ങ​ൾ പ്ര​ദ​ര്‍​ശി​പ്പി​ച്ച​താ​യി പ്ര​ഥ​മാ​ധ്യാ​പി​ക ലു​ബി​ന പ​റ​ഞ്ഞു.