ടൂറിസം മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കും: ആർ. ചന്ദ്രശേഖരൻ
1460485
Friday, October 11, 2024 5:39 AM IST
ചാത്തന്നൂർ: ടൂറിസം മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാനും സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കാനും തൊഴിലാളികൾക്കൊപ്പം ഉണ്ടാകുമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ.
കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി നെടുങ്ങോലം യൂണിറ്റ് രൂപീകരണ സമ്മേളനം നെടുങ്ങോലം ആറ്റുകടവിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐഎൻടിയുസി ചിറക്കര മണ്ഡലം പ്രസിഡന്റ് ഉളിയനാട് ജയൻ അധ്യക്ഷത വഹിച്ചു. കെടിഡബ്ല്യൂ സി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറികൃഷ്ണ വേണി ജി.ശർമ, ഡിസിസി ജനറൽ സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ എന്നിവർ വിദ്യാഭ്യാസ അവാർഡുകൾ നൽകി. കെ.ജി. തുളസീധരൻ, പാരിപ്പള്ളി വിനോദ്, എൻ. ജയചന്ദ്രൻ, ഹാഷിം പരവൂർ, ചിറക്കര ഷാബു എന്നിവർ പ്രസംഗിച്ചു.