വാഹനങ്ങളിൽ ബേബി സീറ്റ് ഉത്തരവ് ഗതാഗത കമ്മീഷണറുടെ ഉത്തരവിൽ ദുരൂഹതയെന്ന്
1460180
Thursday, October 10, 2024 6:45 AM IST
കൊല്ലം: വാഹനങ്ങളിൽ ബേബി സീറ്റ് ഘടിപ്പിച്ചില്ലെങ്കിൽ ഡിസംബർ മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത കമ്മീഷണറുടെ ഉത്തരവ് ദുരൂഹത സൃഷ്ടിക്കുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു.
ബേബി സീറ്റ് ഘടിപ്പിക്കാത്തവരിൽ നിന്ന് ഡിസംബർ മുതൽ പിഴ ഈടാക്കുമെന്ന് ഉത്തരവിൽ പറയുന്നത് ബേബി സീറ്റ് നിർമാതാക്കൾക്ക് വൻ സാമ്പത്തികനേട്ടം ഉണ്ടാക്കിക്കൊടുക്കാനാണെന്ന് സംശയിക്കുകയാണ്.ഇന്നലെവരെ ഫിറ്റ്നസ് നേടി പുറത്തിറങ്ങിയ വാഹനങ്ങളിൽ ബേബി സീറ്റ് നിർബന്ധമാക്കിയിട്ടില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
കേരളത്തിലെ ഭൂരിഭാഗം റോഡപകടങ്ങളും റോഡിന്റെ ശോചനീയാവസ്ഥ കൊണ്ടാണ് ഉണ്ടാകുന്നത്. റോഡുകളുടെ തകരാറ് പരിഹരിക്കാനാണ് മന്ത്രി ഗണേഷ് കുമാർ ആദ്യം ഇടപെടേണ്ടത്. പുതിയ വാഹനങ്ങളിൽ നിർബന്ധമാക്കി നടപ്പാക്കേണ്ട ബേബി സീറ്റ് സംവിധാനം ഒറ്റ ദിവസം കൊണ്ട് നടപ്പിലാക്കുന്നത് എന്ത് ഉദ്ദേശത്തിലാണെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.