പൗരവേദി എക്സൈസ് ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു
1459980
Wednesday, October 9, 2024 7:50 AM IST
കൊട്ടിയം: കൊട്ടിയം പൗരവേദിയും കൊല്ലം എക്സൈസ് വകുപ്പും (വിമുക്തി) സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കൊട്ടിയം എസ് എൻ ട്രസ്റ്റ് പ്രൈവറ്റ് ഐറ്റിഐ യിൽ വിദ്യാർഥികൾക്കായി ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിന്റെ ഉദ്ഘാടനം കൊട്ടിയം ട്രാൻസിറ്റ് ഹോം, സബ് ഇൻസ്പെക്ടർ സുജിത് ജി നായർ നിർവഹിച്ചു.
പ്രിൻസിപ്പൽ എസ് കനകജ അധ്യക്ഷത വഹിച്ച യോഗത്തിൽ പൗരവേദി ട്രഷറർ സാജൻ കാവറാട്ടിൽ, രാജേഷ്, മോഹനൻപിള്ള, വിശ്വനാഥൻ, പ്രശാന്ത്, വിഷ്ണു എന്നിവർ പ്രസംഗിച്ചു. ചാത്തന്നൂർ എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ആർ. വിഷ്ണുരാജ് ക്ലാസ് നയിച്ചു. നവംബർ ഒന്നുവരെയാണ് കാമ്പയിൻ. നാളെ മൈലാപ്പൂർ എകെഎംഎച്ച്എസിൽ നടക്കുന്ന കാമ്പയിന്റെ ഉദ്ഘാടനം കൊല്ലം സ്പെഷൽ ബ്രാഞ്ച് അസി. കമ്മിഷണർ എ പ്രദീപ്കുമാർ നിർവഹിക്കും.