പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു
1459698
Tuesday, October 8, 2024 7:12 AM IST
പുനലൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ബസിനു പിറകിൽ വാഹനത്തിൽ സഞ്ചരിച്ചവരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു തീപിടിത്തമുണ്ടായത്.
പുനലൂർ ബോയ്സ് ഹൈസ്കൂളിനു സമീപമെത്തിയപ്പോൾ ബസിനു പിറകിൽ പുക ഉയരുന്നതു കണ്ട് ബസിനു പിന്നാലെയെത്തിയവരാണ് വിവരം അറിയിച്ചത്. തുടർന്ന് പരിസരവാസികളും വാഹനങ്ങളിലെത്തിയവരും ചേർന്ന് യാത്രക്കാരെ പുറത്തിറക്കി. നാട്ടുകാർ വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കി.
ഫയർഫോഴ്സും സ്ഥലത്തെത്തി. ഡീസൽ ടാങ്കിനുണ്ടായ ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് പറയുന്നു. കായംകുളം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.