നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
1459685
Tuesday, October 8, 2024 7:12 AM IST
കൊല്ലം: മുകേഷ് എംഎൽഎ ഉള്‍പ്പെടെയുള്ള പ്രമുഖ നടന്മാര്ക്കെതിരേ ലൈംഗിക പീഢന പരാതി നല്കിയ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി.
നടിക്കെതിരേ ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാർ ജാമ്യാപേക്ഷ തള്ളിയത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താന്‍ നടന്മാര്ക്കെതിരേ പരാതി നല്‍കിയിരുന്നുവെന്നും, ഈ സാഹചര്യത്തില്‍ ജില്ലയിലെ ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ തനിക്കെതിരേ കേസുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. തുടർന്ന് കോടതി ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ ചുരുക്കം ചില സ്റ്റേഷനുകളില്‍ നിന്ന് മാത്രമാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
ഹർജിക്കാരിക്കെതിരേ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളിൽ ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്.