എം.സുന്ദരേശൻപിള്ളയെ അനുസ്മരിച്ചു
1458299
Wednesday, October 2, 2024 6:05 AM IST
ചാത്തന്നൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റി എം. സുന്ദരേശൻ പിള്ള അനുസ്മരണം നടത്തി.ചാത്തന്നൂർ നെഹ്റു ഭവനിൽ കെ പി സി സി രാഷ്ട്രീയകാര്യസമിതി അംഗം ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്കല്ലുവാതുക്കൽ അജയകുമാർ അധ്യക്ഷത വഹിച്ചു.
കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റിയംഗം, സേവാദൾ, എ ഐ സി സി അംഗം, ബ്ലോക്ക് കോൺഗ്രസ് പ്രസിസന്റ് , സ്പോട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കായിക പരിശീലകൻ എന്നീ നിലകളിൽ കോൺഗസ് പ്രസ്ഥാനത്തെ അരനൂറ്റാണ്ട് കാലം നയിച്ച ,ആർജവത്തിന്റെയും, നിലപാടുകളുടേയും ആൾരൂപമായിരുന്നു അന്തരിച്ച സുന്ദരേശൻ പിള്ളയെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ഡോ. ശൂരനാട് രാജശേഖൻ അഭിപ്രായപ്പെട്ടു.
ഈ വർഷം പുതുതായി കെ എസ് എസ് പി എ യിൽ അംഗങ്ങളായി ചേർന്നവരെ ജില്ലാ സെക്രട്ടറി വാരിയത്ത് മോഹൻ കുമാറും ജില്ലാ പ്രസിഡന്റ് എ.എ. റഷീദും ചേർന്ന് ആദരിച്ചു.പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിലേക്ക് പുതുതായി നിയമിതരായ ജനറൽ സെക്രട്ടറിമാരെ ഡോ.ശൂരനാട് രാജശേഖരൻ ആദരിച്ചു.
ജില്ലാ പ്രസിഡന്റ് എ.എ. റഷീദ് , വനിതാ വിഭാഗം സംസ്ഥാന കമ്മിറ്റിയംഗം എസ്. എസ് .ഗീതാ ഭായി , കെ. എസ്. വിജയകുമാർ , മുരളീധരൻപിള്ള , വി.മധുസൂദനൻ , ഗിരിധരൻ പിള്ള , എം. എ. മജീദ്, ടി. പൂഷ്പ ലാൽ , ശശാങ്കനുണ്ണിത്താൻ, തിങ്കൾ രാജ്, സുമതിക്കുട്ടിയമ്മ, ആർഗിനിലാൽ , കൊഞ്ചിച്ചുവിള മോഹൻ ,ഡി.കെ. ബേബി, ചന്ദ്ര മോഹൻ ,എം .ആർ .അബ്ദുൽ സലാം, മധു തുടങ്ങിയവർ പ്രസംഗിച്ചു.