കൊട്ടാരക്കര എസ്ജി കോളജിൽ എസ്എഫ്ഐ - എഐഎസ്എഫ് സംഘർഷം; നാലുപേർക്ക് പരിക്ക്
1458296
Wednesday, October 2, 2024 6:05 AM IST
കൊട്ടാരക്കര : സെന്റ് ഗ്രിഗോറിയോസ് കോളജിൽ എ ഐ എസ് എഫ് പുറത്ത് നിന്നുള്ള അക്രമി സംഘത്തെ കൂട്ടുപിടിച്ച് നടത്തുന്ന ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്ന് എസ് എഫ് ഐ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കാമ്പസിൽ വച്ച് എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ളവരെ ഇക്കൂട്ടർ യാതൊരു പ്രകോപനവു മില്ലാതെ ബൈക്കിന്റെ കീ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗവും മൂന്നാം വർഷ സുവോളജി വിദ്യാർഥിയുമായ ആദിത്യൻ, യൂണിറ്റ് കമ്മിറ്റി അംഗവും ഒന്നാം വർഷ പൊളിറ്റിക്സ് വിദ്യാർഥിയുമായ ജോയൽ എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
18 ന് കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രിൻസിപ്പാൾ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് കൊണ്ട് എ ഐ എസ് എഫ് പ്രവർത്തകരും പുറത്ത് നിന്നുള്ള സംഘവും ചേർന്ന് ഇഷ്ടിക ഉപയോഗിച്ച് ശക്തി തെളിയിക്കൽ പരിപാടി നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽ പ്പെട്ട എസ് എഫ് ഐ പ്രവർത്തകർ പ്രിൻസിപ്പാളിന് പരാതി നൽകി. ഇതിന്റെ കാരണത്താൽ ഇവർ ജോയലിനെ മർദിച്ചു.
ഇത് ചോദ്യം ചെയ്ത ആദിത്യനെ താക്കോൽ ഉപയോഗിച്ചാണ് ആക്രമിച്ചത്. കോളജിലെ വിദ്യാർഥിയല്ലാത്ത എഐഎസ്എഫ് മണ്ഡലം സെക്രട്ടറി അശ്വന്ത്, മൂന്നാം വർഷ ബികോം വിദ്യാർഥി ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമിച്ചത്.
എ ഐ എസ് എഫ് നടത്തുന്ന അക്രമം ഉടൻ അവസാനിപ്പിക്കണമെന്നും കോളജിൽ കയറി വിദ്യാർഥികളെ ആക്രമിക്കുന്ന ഗുണ്ടകളെ അമർച്ച ചെയ്യണമെന്നും എസ് എഫ് ഐ ഏരിയ പ്രസിഡന്റ് ജോയൽ കലയപുരവും സെക്രട്ടറി അഭിജിത്തും ആവശ്യപ്പെട്ടു.