പുനലൂർ രൂപതയിൽ കാത്തലിക് കണക്ട് ആപ്പ് ബോധവത്കരണ ക്ലാസ് നടത്തി
1454099
Wednesday, September 18, 2024 6:05 AM IST
പുനലൂർ: പുനലൂർ രൂപതയിൽ കാത്തലിക് കണക്ട് ആപ്പ് ബോ ധവൽക്കരണ ക്ലാസ് നടത്തി. പുനലൂർരൂപത അധ്യക്ഷൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ കാത്തലിക് കണക്ട് ആപ്പിന്റെ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.
പുനലൂർ രൂപത ചാൻസിലർ റവ.ഡോ.റോയി ബി. സിംസൺ ബോധവൽക്കരണ ക്ലാസ് ക്രമീകരണത്തിന് നേതൃത്വം നൽകി. സി സി ബി ഐ റിസോഴ്സ് ടീം അംഗങ്ങൾ ക്ലാസ് നയിച്ചു. കൊച്ചി രൂപത ചാൻസിലർ റവ.ഡോ.ജോണി പുനലൂർ രൂപത പിആർഒ റവ.ഡോ.ക്രിസ്റ്റി ജോസഫ്എന്നിവർ സന്നിഹിതരായിരുന്നു. പുനലൂർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.
ഇന്ത്യക്കകത്തും ലോകമെമ്പാടുമുള്ള ഇന്ത്യൻ കത്തോലിക്കാ സമൂഹത്തെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിസിബിഐ മീഡിയ അപ്പോസ്തോലേറ്റ് വികസിപ്പിച്ചെടുത്ത ഒരു മൊബൈൽ ആപ്പ് പ്ലാറ്റ്ഫോമാണ് കാത്തലിക് കണക്ട്. ആത്മീയ വിഭവങ്ങൾ, പ്രസക്തമായ വാർത്താ വിവരങ്ങൾ, വിദ്യാഭ്യാസം,
ആരോഗ്യ ഇൻഷുറൻസ്, വിവാഹം, തൊഴിൽ പോർട്ടലുകൾ തുടങ്ങിയ കത്തോലിക്കാ ലൈഫ് സേവനങ്ങൾ, അടിയന്തര സഹായങ്ങൾ എന്നിവ ആക്സസ് ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം ആപ്പ് നൽകുന്നു.