സാംസ്കാരിക സമ്മേളനം നടത്തി
1453727
Tuesday, September 17, 2024 1:03 AM IST
കൊല്ലം: ഫ്രണ്ട്സ് കേരളയും മതിലിൽ യുവദീപ്തി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും കവിയരങ്ങും ചിത്രകലാ പ്രദർശനവും നടത്തി. കവിയും ഫ്രണ്ട്സ് കേരള പ്രസിഡന്റുമായ ആസാദ് ആശിർവാദ് അധ്യക്ഷത വഹിച്ചു.
കേരളാ പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ ചെയർമാൻ എൻ.എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. ബാബു എൻ. കുരീപ്പുഴ മുഖ്യ പ്രഭാഷണം നടത്തി.
യുവദീപ്തി പ്രസിഡന്റ് കെ. അനിൽകുമാർ, ഫ്രണ്ട്സ് കേരള സെക്രട്ടറി സാബ് മുകുന്ദപുരം, യുവദീപ്തി സെക്രട്ടറി വിഷ്ണുവിജയൻ, കവിയും ചിത്രകാരനുമായ കെ.വി. ജ്യോതിലാൽ, ശിവദാസൻ പെരുമ്പുഴ, റംലത്ത് കുണ്ടറ, സുചിത്ര മഞ്ജുഷ, താരാ, അനിൽ വെളിയം, ഗീത മാമൂട്, ഷാജി ഡെന്നിസ്, സുജിത, കെ.ഇ. ബൈജു, സന്തോഷ് കുമാർ, കസ്തൂരിഭായ് പെരുമ്പുഴ, അപ്സര ശശി തുടങ്ങിയവർ പങ്കെടുത്തു.