ഓണക്കിറ്റ് വിതരണം നടത്തി
1453724
Tuesday, September 17, 2024 1:03 AM IST
ചവറ: പന്മന മേക്കാട് ഏ വൺ ഗ്രന്ഥശാലയിൽ വാർഷികവും ഓണക്കിറ്റ് വിതരണവും ചികിത്സാധനസഹായ വിതരണവും വിദ്യാഭ്യസ മെറിറ്റ് അവാർഡ് ദാനവും ആദരവും നടത്തി.
യോഗം ചവറ സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോക്ടറേറ്റ് ലഭിച്ച ഡോ. മോഹൻ പുന്തലയെ ചടങ്ങിൽ ആദരിച്ചു. കെഎംഎംഎൽ മാനേജിംഗ് ഡയറക്ടർ പി. പ്രദീപ് കുമാർ, താലൂക്ക് ലൈബ്രറി സെക്രട്ടറി വി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
സന്തോഷ് തുപ്പാശേരി ചികിത്സാ ധനസഹായ വിതരണവും, കോവിൽത്തോട്ടം ഇടവക വികാരി ഫാ. മിൽട്ടൻ ജോർജ് വിദ്യാഭ്യാസ മെറിറ്റ് അവാർഡ് ദാനവും നടത്തി. വാർഡുമെമ്പർ ലിൻസലിയോൺ എന്നിവരെ ആദരിച്ചു. ഗാന്ധി കളക്ടീവ് യോഹന്നാൻ ആന്റണി അനിൽ പുത്തേഴം, ഫ്രാൻസിസ് സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.