ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു
1453551
Sunday, September 15, 2024 5:54 AM IST
ചാത്തന്നൂർ: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചാത്തന്നൂർ പഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങളെ ആദരിച്ചു. ചാത്തന്നൂർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ആദരിക്കൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. മഹേശ്വരി അധ്യക്ഷയായിരുന്നു.ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു. ചട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ ഓണക്കിറ്റ് കൈമാറി. കബീർ പാരിപ്പളളി പദ്ധതി വിശദീകരിച്ചു.
ആർ. സജീവ് കുമാർ, കെ. ഇന്ദിര, സജീന നജീം, ഗ്രാമപഞ്ചായത്തംഗങ്ങളായ ബീന രാജൻ,രേണുക തുടങ്ങിയവർ പ്രസംഗിച്ചു.