ക്വിസിന് തുടക്കമായി
1453550
Sunday, September 15, 2024 5:54 AM IST
കൊല്ലം: കേരളത്തിലെ മെഡിക്കൽ വിദ്യാർഥികൾക്കായി കേരള ഓർത്തോപീഡിക് അസോസിയേഷന്റെ അഭിമുഖത്തിൽ ഡോ. ജി.എ. ജോർജ് അഖില കേരള ഓർത്തോപീഡിക് ക്വിസിന് തുടക്കമായി. ആദ്യ എഡിഷൻ കൊല്ലം ഓർത്തോപീഡിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ട്രാവൻകൂർ മെഡിക്കൽ കോളജിൽ സംഘടിപ്പിച്ചു.
കെഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. അനീൻ ഉദ്ഘാടനം നിർവഹിച്ചു. ട്രാവൻകൂർ മെഡിക്കൽ കോളജ്, ഗവ. മെഡിക്കൽ കോളജ് കൊല്ലം, ശ്രീനാരായണ മെഡിക്കൽ കോളജ് എറണാകുളം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആരോഗ്യവിദ്യാഭാസ ഡയറക്ടർ ഡോ. തോമസ് മാത്യു സമ്മാനദാനം നിർവഹിച്ചു.
കെഒഎസ് സെക്രട്ടറി ഡോ. ആന്റണി കാഷ് അവാർഡുകൾ വിതരണം ചെയ്തു. 40 ടീമുകൾ പങ്കെടുത്തു. പ്രഫ. ഷിജി തോമസായിരുന്നു ക്വിസ് മാസ്റ്റർ.