വൈഎംസിഎ സ്നേഹ സാഹോദര്യ സംഗമം കൂട്ടായ്മയുടെ സങ്കീർത്തനമായി
1453544
Sunday, September 15, 2024 5:54 AM IST
കൊട്ടാരക്കര: ഓണാഘോഷ ഭാഗമായി വൈഎംസിഎ കൊല്ലം, പുനലൂർ സബ് റീജിയൻ ഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളും മാർത്തോമാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരത്തിൽ ഒത്തുകൂടി.
സ്നേഹ സാഹോദര്യ സംഗമം മാർത്തോമ സഭ കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്തു.
മാനവരാശിയെ ആഴമായി സ്നേഹിച്ച ദൈവ സ്നേഹവും കരുണയും മറ്റുള്ളവർക്ക് പകർന്നു കൊടുക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ നിർവാഹക സമിതി മുൻ അംഗം കെ.ഒ. രാജുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
കൊല്ലം സബ് റീജിയൺ ചെയർമാൻ കുളക്കട രാജു അധ്യക്ഷത വഹിച്ചു. പുനലൂർ സബ് റീജിയൻ ചെയർമാൻ ഡോ. ഏബ്രഹാം മാത്യു, ജൂബിലി മന്ദിരം സൂപ്രണ്ട് റവ. ഷിബു സാമുവേൽ, മാർത്തേമ സഭ മലബാർ ഭദ്രാസന മുൻ സെക്രട്ടറി റവ. സജു. ബി. ജോൺ, എം. തോമസ്കുട്ടി, ജി.വി. ചാക്കോ, ടി.കെ. ജേക്കബ്,
ബിനു. കെ. ജോൺ, എൽ. തങ്കച്ചൻ, ബാബു ഉമ്മൻ.എൽ.ബാബു, സഖറിയ വർഗീസ്, ഡോ. പി. സൂസികുട്ടി, പി.ഒ. ജോൺ, കെ.കെ. കുര്യൻ, പി.ജി. തോമസ്, സാനു ജോർജ്, തങ്കച്ചൻ തോമസ്, സജയ് തങ്കച്ചൻ, കെ.എം. റെജി, തോമസ് പി. മാത്യു, ജേക്കബ് മാത്യു, ഗീവർഗീസ് കരുനാഗപ്പള്ളി എന്നിവർ പ്രസംഗിച്ചു.