അനന്തപുരി എക്സ്പ്രസ് താംബരം വരെ മാത്രം
1591316
Saturday, September 13, 2025 6:18 AM IST
കൊല്ലം: ചെന്നൈ എഗ്മോർ - കൊല്ലം അനന്തപുരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (20635/20636) താത്ക്കാലികമായി താംബരത്ത് സർവീസ് അവസാനിപ്പിക്കും. ഈ മാസം 17 മുതൽ നവംബർ 10 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
ചെന്നൈ എഗ്മോർ സ്റ്റേഷനിൽ നവീകരണ ഭാഗമായി വികസന പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം.ഇക്കാലയളവിൽ ഈ വണ്ടി താംബരത്ത് നിന്ന് രാത്രി 8.20ന് കൊല്ലത്തിന് പുറപ്പെടും.
തിരികെ കൊല്ലത്ത് നിന്ന് ഉച്ചകഴിഞ്ഞ് 2.50ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 5.20ന് താംബരത്ത് എത്തുമെന്നും തിരുവനന്തപുരം ഡിവിഷൻ ഓപ്പറേറ്റിംഗ് ബ്രാഞ്ച് അധികൃതർ അറിയിച്ചു. സ്റ്റോപ്പുകളിലും സമയക്രമത്തിലും മറ്റ് മാറ്റങ്ങൾ ഒന്നുമില്ല.