ചെറുപുഷ്പ സ്കൂളിൽ കലോത്സവം ആഘോഷിച്ചു
1443681
Saturday, August 10, 2024 5:58 AM IST
ആയൂർ: ചെറുപുഷ്പാ സെൻട്രൽ സ്കൂളിൽ സ്കൂൾ കലോത്സവം ‘റിഥം 2024' ആഘോഷിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥിനിയും നീറ്റ് പരീക്ഷ റാങ്ക് ജേതാവുമായ അശ്വിനി എസ് സുനിൽ ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ ഫാ. അരുൺ ഏറത്ത്, ബർസാർ ഫാ. ക്രിസ്റ്റി ചരുവിള, ഫാ. എബി ആറ്റുപുരയിൽ, പ്രോഗ്രാം കോഡിനേറ്റർ ആശാ ജോൺ, സ്റ്റാഫ് സെക്രട്ടറി പി. തുഷ്യ എന്നിവർ പ്രസംഗിച്ചു.
വിവിധ സ്റ്റേജുകളിലായി സംഗീതം, നൃത്തം, പ്രസംഗം എന്നിങ്ങനെയുള്ള ഇനങ്ങളിൽ കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. അതിഥികളായി എത്തിച്ചേർന്ന മീനു ലൂക്കോസ്, ലിറ്റി റേച്ചൽ മാത്യു എന്നിവർ കാഴ്ചവച്ച നൃത്ത- സംഗീത വിരുന്ന് കാണികളിൽ ആവേശമുണർത്തി.