വയനാടിനൊരു കൈത്താങ്ങുമായി ജിവിഎച്ച്എസ്എസ് ജെആർസി
1443378
Friday, August 9, 2024 6:05 AM IST
ചാത്തന്നൂർ: വയനാട് ജില്ലയിലെ ദുരിത ബാധിത മേഖലകളിലേക്ക് അവശ്യ സാധന സാമഗ്രികൾ ശേഖരിച്ച് ചാത്തന്നൂർ ഗവ. വിഎച്ച്എസ്എസിലെ ജൂണിയർ റെഡ്ക്രോസ് കേഡറ്റുകൾ.
കേഡറ്റുകൾ കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച സാധനങ്ങൾ കൊല്ലം റെഡ്ക്രോസ് ഓഫീസിൽ എത്തിച്ചു.
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി അജയ കുമാർ, സബ്ജില്ലാ സെക്രട്ടറി രോഷ്നി രാജൻ എന്നിവർ ഏറ്റുവാങ്ങി.
ഹെഡ്മിസ്ട്രസ് സി.എസ്. സബീല ബീവി, പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജി. ദീപു, എസ്എം സി വൈസ് ചെയർമാൻ എസ്. സേതുലാൽ, പിടിഎ വൈസ് പ്രസിഡന്റ് ജി. ബിജു,
ജെആർസി മുൻ സബ് ജില്ല സെക്രട്ടറി പി. പ്രദീപ്, കൗൺസിലർമാരായ അശ്വതി പ്രശാന്ത്, അശ്വതി അജയൻ, എസ്. നിസാർ, പി. മോഹനൻ, എസ്.വി .അബുൽ, അനീഷ് ദേവരാജൻ, രഞ്ജിത്, റോഷൻ മാത്യു, ദിവ്യ ബിനു തുടങ്ങിയവർ നേതൃത്വം നൽകി.