ചാത്തന്നൂർ: ചാത്തന്നൂർ ഗവ. വിഎച്ച്എസ്എസിലെ ജൂണിയർ റെഡ്ക്രോസ് യൂണിറ്റുകൾ ഹിരോഷിമ ദിന റാലി നടത്തി. സ്കൂളിൽ നിന്ന് ആരംഭിച്ച് മംഗളം ഹോസ്പിറ്റൽ ജംഗ്ഷൻ, എൽപി സ്കൂൾ വഴി തിരികെ സ്കൂളിൽ എത്തി.
ദിനാചരണ ഭാഗമായി കുട്ടികൾ സ്നേഹദീപം തെളിയിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞയും ചൊല്ലി. റാലിക്ക് ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജി. ദീപു, മുൻ ജെആർസി സബ്ജില്ല സെക്രട്ടറി പി. പ്രദീപ്, കൗൺസിലർമാരായ അശ്വതി പ്രശാന്ത്, അശ്വതി അജയൻ, അധ്യാപകരായ മുഹമ്മദ് ബാസിം, എസ്.വി അബുൽ, മുഹമ്മദ് നൗഫൽ, എസ്. നിസാർ, ബി. വേണു തുടങ്ങിയവർ നേതൃത്വം നൽകി.