സിജിഎച്ച്എസ് വെൽനസ് സെന്റർ ആരംഭിക്കും: പ്രേമചന്ദ്രൻ
1441064
Thursday, August 1, 2024 6:50 AM IST
കൊല്ലം: കൊല്ലത്ത് സിജിഎച്ച്എസ് വെല്‍നസ് സെന്റര്‍ ആരംഭിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി ജഗത് പ്രകാശ് നദ്ദ ഉറപ്പു നല്‍കിയെന്ന് എന്‍. കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു. കൊല്ലത്ത് സിജിഎച്ച്എസ് വെല്‍നസ് സെന്റര്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുമായി ചര്‍ച്ച നടത്തി. വെല്‍നസ് സെന്റര്‍ ആരംഭിക്കാൻ ഔദ്യോഗികമായി ശിപാര്‍ശ നല്‍കിയിട്ടുണ്ട്.
വെല്‍നെസ് സെന്റര്‍ ആരംഭിക്കാനുള്ള ഇടപെടലുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ നടത്തിയിരുന്നു. എന്നാല്‍ മന്ത്രിതല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഫയലിലെ തുടര്‍ച്ചയായാണ് വെല്‍നസ് സെന്ററിന്റെ നടപടികള്‍ പുരോഗമിക്കുന്നത്.
കൊല്ലത്ത് വെല്‍നസ് സെന്റര്‍ ആരംഭിക്കാൻ ആവശ്യമായ ഗുണഭോക്താക്കളുടെ അംഗസംഖ്യ ഉണ്ടെന്ന് കണക്കുകള്‍ സഹിതം ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. പുതിയ മന്ത്രി സ്ഥാനമെറ്റടുത്ത സാഹചര്യത്തിലാണ് നടപടികള്‍ ത്വരിതപ്പെടുത്തുന്നത്. വെല്‍നസ് സെന്റര്‍ ഇല്ലാത്തതിനാല്‍ ഗുണഭോക്താക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ബോധ്യപ്പെടുത്തുന്നതിനാണ് മന്ത്രിയെ നേരില്‍ കണ്ട് വീണ്ടും ചര്‍ച്ച നടത്തിയത്.
ആശാവഹമായ ചര്‍ച്ചയാണ് നടന്നത്. എത്രയും വേഗം വെല്‍നസ് സെന്റര്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.