യുവാവിനെ കാറിലെത്തി കൊലപ്പെടുത്താന്‍ ശ്രമം
1435860
Sunday, July 14, 2024 3:32 AM IST
അഞ്ചല്‍ : അഞ്ചലില്‍ കാറില്‍ എത്തിയ സംഘം യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു.
വടമന്‍ സ്വദേശി സുജീഷിനാണ് പരിക്കേറ്റത്. കാലിനും തലക്കും വെട്ടേറ്റ സുജീഷിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം കുരുവിക്കൊണത്തിന് സമീപത്തായിരുന്നു ആക്രമണം. നൂറനാട് താമരക്കുളം സ്വദേശിയാണ് തന്നെ ആക്രമിച്ചതെന്ന് സുജീഷ് മൊഴി നല്‍കിയിട്ടുണ്ട്. കാറില്‍ മറ്റുരണ്ടുപേര്‍ കൂടി ഉണ്ടായിരുന്നതായി സുജീഷ് പറഞ്ഞു. മുമ്പ് വടമന്‍ പ്രദേശത്തെ ക്ഷേത്രത്തില്‍ ശാന്തി പ്രവര്‍ത്തി ചെയ്തിരുന്ന യുവാവാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. ഇവര്‍ തമ്മില്‍ വ്യക്തി വൈരാഗ്യം സ്ഥിരീകരിച്ചിട്ടില്ല. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി അഞ്ചല്‍ പോലീസ് അറിയിച്ചു.