ചവറയിൽ എൻ.കെ. പ്രേമചന്ദ്രന് സ്വീകരണം നൽകി
1435727
Saturday, July 13, 2024 6:09 AM IST
ചവറ : എൻ.കെ. പ്രേമചന്ദ്രന് എംപിക്ക് ചവറ നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്കി. തെക്കുംഭാഗം പഞ്ചായത്തിലെ ദളവാപുരത്ത് നിന്നാണ് സ്വീകരണ പര്യടനം തുടങ്ങിയത്.
കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ചവറ നിയോജക മണ്ഡലം ചെയര്മാന് കോലത്ത് വേണുഗോപാല്‍ അധ്യക്ഷനായി. അഡ്വ. ജസ്റ്റിന് ജോണ്‍, പി. ജര്‍മിയാസ്, കോക്കാട്ട് റഹിം, വാഴയില്‍ അസീസ്, ആര്. നാരായണപിള്ള, മാമൂലയില്‍ സേതുക്കുട്ടന്‍,
സക്കീര്‍ ഹുസൈന്, കിണറുവിള സലാഹുദീന്‍, സന്തോഷ് തുപ്പാശേരി, എസ്. രാജശേഖരൻപിള്ള, തങ്കച്ചി പ്രഭാകരന്, മഞ്ജു, ബിജു, അനില്‍കുമാര്‍ തെക്കുംഭാഗം, ബി. അനില്‍കുമാര്‍, ദിലീപ്, പ്രഭാകരന്‍പിള്ള, സന്ധ്യാമോൾ, സജുമോൻ, മീര എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ചവറ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ തൊഴിലാളികളും യുവാക്കളും വിദ്യാർഥികളും സ്ത്രീകളുമടക്കം സ്വീകരണം നൽകി.