ടി.വി തേവൻ അനുസ്മരണ സമ്മേളനം നടത്തി
1425425
Monday, May 27, 2024 11:54 PM IST
കുളത്തൂപ്പുഴ: കിഴക്കൻ മേഖലകളിൽ കേരളീയ നവോഥാനപോരാട്ടത്തിൽ മഹാത്മ അയ്യങ്കാളിയോടൊപ്പം കീഴാള ജനവിഭാഗത്തിന്റെ ഉന്നമനത്തിനും അവകാശങ്ങൾക്കും വേണ്ടി പോരാടുകയും ആദ്യ കേരളസഭ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കുളത്തൂപ്പുഴ സ്വദേശിയുമായിരുന്ന ടി.വി തേവൻ അനുസ്മരണ സമ്മേളനം നടത്തി.
ഉദ്ഘാടനവും വിദ്യാർഥികൾക്ക് പഠനോപകരണ വികരണവും പുനലൂർ എംഎൽഎ പി.എസ്. സുപാൽ നിർവഹിച്ചു. കുളത്തൂപ്പുഴ ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ടി.വി തേവന്റെ മകനും സെൻട്രൽ റിസർച്ച് ഇൻസ്റ്റ്യൂട്ട് സയന്റിസ്റ്റുമായിരുന്ന മഹാദേവനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലൈല ബീവി ആദരിച്ചു. വാവ സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.തുഷാര, കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി. രാജീവ്, ഗ്രാമപഞ്ചായത്ത് അംഗം നദീറ സൈഫുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.