കെട്ടിട നിർമാണ തൊ ഴിലാളി കോ ൺഫെഡറേഷൻ കുളത്തുപ്പുഴ മണ്ഡലം കൺവൻഷൻ
1416530
Monday, April 15, 2024 11:52 PM IST
പുനലൂർ: കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഫെഡറേഷൻ കുളത്തുപ്പുഴ മണ്ഡലം കൺവൻഷൻ ജില്ലാ പ്രസിഡന്റ് എൻ. ചന്ദ്രസേനൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 26-ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രനെ വിജയിപ്പിക്കുന്നതിന് വേണ്ടി എല്ലാ പ്രവർത്തകരും കോൺഗ്രസ് നേതാക്കളുമായി സഹകരിച്ചു തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകുന്നതിനും തീരുമാനിച്ചു. യുഡിഎഫ് ചെയർമാൻ കുളത്തുപ്പുഴ സലീം മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ഇടമൺ മുഹമ്മദ്ഖാൻ, കുളത്തുപ്പുഴ മണ്ഡലം ചെയർമാൻ സാബുഎബ്രഹാം, ജില്ലാ ജനറൽ സെക്രട്ടറി സജി ഇല്ലിക്കൽ, വാർഡ് മെമ്പർ സിസിലി ജോബ്, നിസാർ, സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.