സ്ഥാനാര്‍ഥികളുടെ ചെലവ് പരിശോ ധിച്ചു തുടങ്ങി
1416343
Sunday, April 14, 2024 5:26 AM IST
കൊല്ലം :ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട ചെലവുകളുടെ പരിശോധന നടത്തിയതായി വരണാധികാരിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചെലവ് നിരീക്ഷകന് ഡോ. വെങ്കടേഷ് ബാബുവിന്റെ സാന്നിധ്യത്തിലാണ് വിലയിരുത്തല്‍ നടത്തിയത്. സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ചെലവിന്റെ പരിധി നിശ്ചയിച്ചിട്ടുണ്ട്.
ചെലവ്പരിശോധന സെല്ലിന്റെ നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ ജി. ആര്. ശ്രീജ, അസിസ്റ്റന്റ് ഒബ്സര്‍വര്‍ ഡി. സതീശന്, നിയോജകമണ്ഡലതല അസിസ്റ്റന്റ് ഒബ്സര്‍വര്‍മാര്‍ തുങ്ങിയവര്‍ പങ്കെടുത്തു.
സി പി -എം, ആര്‍എസ് പി, ബിജെ പി, എ പിഐ, എസ് യു സി ഐ -സി, ആർ പി ഐ -എസ്, ബിഎസ് പി, സ്വതന്ത്രന് എന്നിവരുടെ ചെലവുകളാണ് പരിശോധിച്ചത്. പരിശോധനയ്ക്ക് നല്‍കാത്തവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്.