കൊ ടുംചൂടിനെ അവഗണിച്ച് പ്രേമചന്ദ്രന് കുണ്ടറയില്‍
1416042
Friday, April 12, 2024 10:49 PM IST
കുണ്ടറ: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്റെ കുണ്ടറ നിയോജകമണ്ഡലത്തിലെ സ്വീകരണ പരിപാടി ആരംഭിച്ചു.
ഇന്നലെ പെരിനാട്, പേരയം, കുണ്ടറ, ഇളമ്പള്ളൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാനാര്‍ഥിയുടെ സ്വീകരണ പരിപാടികള്‍ നടന്നു. രാവിലെ വെള്ളിമണ്‍ കൊട്ടാരം ഗണപതിക്ഷേത്രനടയില് നിന്നുമാരംഭിച്ച സ്വീകരണ പരിപാടി രാത്രി വൈകിയും തുടര്‍ന്നു. ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു.
രാവിലെ എട്ടിന് സ്ഥാനാര്‍ഥി എത്തുമ്പോഴേക്കും കൊട്ടാരം ഗണപതി ക്ഷേത്രാങ്കണത്തില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ മുന്‍കൂട്ടി തന്നെ എത്തിയിരുന്നു. സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി വാഹനങ്ങള്‍ ക്രമീകരിക്കപ്പെട്ടിരുന്നു. എല്ലാവര്ക്കും ചിരപരിചിതമായ 2727 ഇന്നോവയില്‍ വന്നിറങ്ങിയപ്പോള്‍ പ്രവര്‍ത്തകരും സമ്മതിദായകരും ഒപ്പം കൂടി. എല്ലാവരോടും കുശലാന്വേഷണം നടത്തിയശേഷം സ്ഥാനാര്‍ഥി സ്വീകരണ വാഹനത്തിലേക്ക് കയറി.
കുരീപ്പള്ളി സലീം അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.സി. വിഷ്ണുനാഥ് എംഎല്‍എ ആമുഖ പ്രഭാഷണം നടത്തി. ടി.സി. വിജയന്, കെ.ആര്.വി. സഹജന്, പ്രസന്നകുമാര്‍, ജെ. മധു, രാജു ഡി. പണിക്കര്‍, രഘു പാണ്ഡവപുരം, അനീഷ് പടപ്പക്കര, ഫൈസല്‍ കുളപ്പാടം, ഫിറോസ് ഷാ സമദ്, മഹേശ്വരന്‍പിള്ള, നിസാമുദീന്‍, അരുണ്‍ അലക്സ്, കുളത്തൂര്‍ രവി, ബാബുരാജന്, നാസിമുദ്ദീന് ലബ്ബ, നീരൊഴുക്കില്‍ സാബു, തുടങ്ങിയര്‍ പങ്കെടുത്തു.